വില്പന ‘ബുഷ്’ എന്ന പേരില്‍, ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന; 21കാരായ മൂന്നു യുവാക്കള്‍ പിടിയില്‍
ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയ 3 യുവാക്കളെ വൈക്കം എക്സൈസ് പിടികൂടി. മുട്ടുചിറ ചെത്തുകുന്നേല്‍ വീട്ടില്‍ അനന്ദു പ്രദീപ് (21), കടുത്തുരുത്തി വെള്ളാശേരി പൂവത്തുങ്കല്‍ വീട്ടില്‍ വിശാഖ് (21), കോട്ടയം തോട്ടയ്ക്കാട് പോങ്ങത്താനം പാണ്ടന്‍ചിറ വീട്ടില്‍ ബിനില്‍ ജേക്കബ് (21) എന്നിവരാണ് പിടിയിലായത്.
50 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി. 3പേരെയും അറസ്റ്റ് ചെയ്ത് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു.തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളായി ബുഷ് എന്നപേരില്‍ വില്പന നടത്തുന്നതാണ് രീതി. തലയോലപ്പറമ്ബില്‍ ലോഡ്ജിലെ റൂമില്‍ കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെയാണ് ഇവരെ പിടികൂടുന്നത്.
വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം. മജുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍കുമാര്‍ പ്രിവന്റീവ് ഓഫിസര്‍ എം.ജെ.അനൂപ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.രതീഷ് കുമാര്‍, എസ്.ശ്യാംകുമാര്‍, എസ്.അജയകുമാര്‍, എസ്.സനല്‍, ഡ്രൈവര്‍ സാജു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.