CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കാശ്മീരിൽ വെടിവെപ്പ്: മൂന്ന് ബി ജെ പി പ്രവർത്തകരെ വെടിവെച്ച് കൊന്നു.

കശ്മീരിൽ വീണ്ടും ഭീകരരുടെ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. യുവമോർച്ച സെക്രട്ടറി ഫിദ ഹുസൈൻ യാറ്റൂ, പാർട്ടി പ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്.
ഓഫീസിൽ നിന്ന് കാറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.