CrimeKerala NewsLatest NewsLaw,
150 കിലോ കഞ്ചാവ് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
പാലക്കാട്: കാറില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.
കേസില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശി അബ്ദുള്‍ ഖയിം, കല്‍പ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂരിലേക്ക് കഞ്ചാവ് വിതരണം ചെയ്യാന്‍ പോകുന്നതിനിടിയിലാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
ആവശ്യാനുസരണം വിവിധ ജില്ലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണിവര്‍ എന്നാണ് പോലീസ് പറയുന്നത്.
കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളില്‍ കഞ്ചാവ് വിതരണത്തിന് ശേഷമാണ് ഇവര്‍ തൃശ്ശൂരിലേക്ക് പോകാന്‍ ശ്രമിച്ചിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുക്കയാണെന്നും പോലീസ് പറഞ്ഞു.