കേരളം ബുറെവി ചുഴലിക്കാറ്റിന്റെ ഭീതിയിൽ: അതിതീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ നാളെ റെഡ്അലർട്ട്.

തിരുവനന്തപുരം / തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെ ത്തും. തെക്കൻ കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവ സ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ ശ്രീലങ്കയിൽ നിന്ന് 500കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 900 കിലോമീറ്ററും അകലെയുള്ള സ്ഥലത്ത് അതിതീവ്ര ന്യൂനമ ർദ്ദമെത്തി. നിലവിൽ മണിക്കൂറിൽ 11കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം പിന്നിടും. നാളെ രാവിലെ തമിഴ്നാട്, കേരള തീരത്തേക്ക് നീങ്ങും. രാവിലെ 75 കിലോമീറ്റ റായിരിക്കും വേഗത. ഉച്ചകഴിയുമ്പോൾ 90 കിലോമീറ്റർ വരെ വേഗത കൂടാം.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലി ക്കാറ്റായി തമിഴ്നാട്, കേരള തീരത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷി ക്കുന്നത്. ചുഴലിക്കാറ്റിന്റെ ഗതി ഇതുവരെ പൂർണമായി നിർണ യിക്കാനായിട്ടില്ലെങ്കിലും സംസ്ഥാനത്ത് കനത്തമഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പ് ആണ് നൽകിയിട്ടുള്ളത്. മണി ക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്ന റിയിപ്പ്. വെള്ളിയാഴ്ച പുലർച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടും. ശ്രീലങ്കൻ തീരത്ത് കാറ്റ് ആഞ്ഞടിച്ചില്ലെങ്കിൽ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും ചുഴലിക്കാറ്റുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്നാൽ ശ്രീലങ്കയിൽ കാറ്റ് ശക്തമായാൽ ഇന്ത്യൻ തീരത്ത് എത്തുമ്പോഴേക്കും അതിന്റെ ശക്തി കുറയും. ഇവിടെ നിന്ന് ഒമാൻ തീരത്തേക്ക് പോകുമ്പോഴേക്കും ചുഴലിയുടെ ശക്തി ഇല്ലാതാകും.
ചുഴലിക്കാറ്റിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ മൂന്നര മീറ്ററോളം ഉയരാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ചും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട് വരെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോയും നാളെ ഓറഞ്ച് അലർട്ടുമുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നില്ല. ആറ് എൻഡിആർഎഫ് സംഘത്തെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. രണ്ട് ടീമുകൾ കൂടി സംസ്ഥാനത്ത് എത്തുന്നുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാമ്പുകൾ സജ്ജമാക്കി ക്കഴിഞ്ഞു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തും നാശമുണ്ടാ കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലിന് പുലർച്ചെയായിരിക്കും കാറ്റ് തീരത്തെത്തുക. കാരയ്ക്കലിലും പാമ്പനുമിടയിലാണ് കാറ്റ് കര തൊടുക. പുതുച്ചേരി, കാരയ്ക്കൽ മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ മുന്നറിയിപ്പ് നൽകുന്നു. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്തും ലക്ഷദ്വീപിലും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.