ദ്വാരക: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെ പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്. മത്സ്യതൊഴിലാളികളുടെ ബോട്ടിന് നേരെയാണ് പാക് നാവികസേന വെടിവച്ചത്. ബോട്ടിലെ ഒരു മത്സ്യ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘ജല്‍പരി’ എന്ന ബോട്ടിനു നേരെയാണ് പാക് സൈന്യത്തിന്റെ അതിക്രമം. ഓഖ ടൗണിന് സമീപത്തുവച്ചായിരുന്നു ആക്രമണം. മത്സ്യ തൊഴിലാളിയായ ശ്രീധര്‍ വെടിയേറ്റ് മരിച്ചു. മറ്റുളളവരെ പാക് നാവികസേന പിടികൂടിയതായും ബോട്ട് പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്തതായുമാണ് വിവരം. ഒരാള്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.
Read Next
13 mins ago
മദ്യപിച്ച് വാഹനമോടിച്ചു;കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ 17 ഡ്രൈവർമാർ പോലീസ് പിടിയിൽ
36 mins ago
ബസ് ശരീരത്തിലൂടെ കയറി;രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
52 mins ago
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച് ചെയ്യാൻ തീരുമാനിച്ച് ഇന്‍ഡ്യ സഖ്യം;ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു
1 hour ago
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്
1 hour ago
വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം;സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Related Articles
Check Also
Close