Kerala NewsLatest News

പറവൂരില്‍ മൂന്നരവയസുകാരന്‍ അടക്കം ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍

പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍. പരവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് അടുത്താണ് നാടിനെ ഞെട്ടിച്ച സംഭവം. മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍(38), ഭാര്യ കൃഷ്‌ണേന്തു(30), മൂന്നരവയസുകാരന്‍ മകന്‍ അരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ 2 ഫാനുകളില്‍ തൂങ്ങി മരിച്ച നിലയിലാണ് സുനിലിന്റെയും ഭാര്യയുടെയും മൃതദേഹം കാണപ്പെട്ടത്. ആരവ് കൃഷ്ണയുടെ മൃതദേഹം കട്ടിലിലുമാണ് കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്.

ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുമ്ബോഴും മരണകാരണം എന്താണെന്ന് തേടുകയാണ് പൊലീസ്. മൂന്നരവയസുകാരന്‍ കുഞ്ഞിന്റെ കഴുത്തില്‍ കരുവാളിച്ച പാടുണ്ട്. ശനിയാഴ്ച കളമശ്ശേരി മെഡികല്‍ കോളജില്‍ പോസ്റ്റ് മോര്‍ടെത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അബൂദബിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ വന്നതിന് ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്ബത്തിക പ്രതിസന്ധികളോ, കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button