EducationKerala NewsLatest NewsUncategorized
സ്വാശ്രയകോളജുകൾ ഫീസ് കുറയ്ക്കണം, ഓൺലൈൻ ക്ലാസുകൾ നിഷേധിക്കരുത്: ഉത്തരവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: റഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളജുകൾ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
വിദ്യാർഥി സംഘടനായ എം.എസ്.എഫ് നടത്തിയ വിദ്യാർഥി അദാലത്തിൽ പരീക്ഷ ഓൺലൈനാക്കുക , ഫീസ് കുറക്കുക എന്നിവയായിരുന്നു ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നത്. അദാലത്തിലെ ആവശ്യങ്ങൾ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ എം.എസ്.എഫ് കൊണ്ടുവന്നിരുന്നു . ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.