Editor's ChoiceKerala NewsLatest NewsNationalNewsPoliticsWorld

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് 2020,ജോ ബൈഡനും, ട്രംപും ഇഞ്ചോടിച്ച് പോരാട്ടം,ജോ ബൈഡൻ മുന്നിൽ

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് 2020-നുള്ള ആദ്യ ഫലങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്ത് വിട്ടപ്പോൾ ജോ ബൈഡൻ 8 സംസ്ഥാനങ്ങളിലും, നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 7 സംസ്ഥാനങ്ങളിലും വിജയിച്ചതായി വിവരം ആണ് ആദ്യം പുറത്ത് വന്നിരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ 119 ഇലക്ടറൽ വോട്ടുകളും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് 92 ഇലക്ടറൽ വോട്ടുകളും നേടിയിട്ടുണ്ട്. 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം എന്തുകൊണ്ടും നിർണായകമാകും എന്നാണു ഫലങ്ങൾ കാണിക്കുന്നത്. ആദ്യം നാല് സംസ്ഥാനങ്ങളിൽ ജോ ബൈഡനും മൂന്നിടത്ത് ഡോണൾഡ് ട്രമ്പും മുന്നിൽആണെന്ന റിപ്പോർട്ടുകൾ ആണ് വന്നിരുന്നത്.

കണക്ടികട്ട് ,ന്യൂ ജേഴ്സി, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ ബൈഡന്‍ വിജയിച്ചു. വെസ്‌റ്റ്‌ വിർജിനിയ. ടെന്നീസി, ഒക്ലഹോമ എന്നിവിടങ്ങളിൽ ട്രംപിനാണ്‌ വിജയം. ഫ്ലോറിഡയിലും നിലവില്‍ ലീഡ് ചെയ്യുന്നത് ജോ ബൈഡനാണ് വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. 29 ഇലക്ട്രൽ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ വിജയം നിർണായകമാണ്‌. ജോർജിയയിലും ബൈഡൻ ലീഡ്‌ ചെയ്യുന്നു. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിനാണ്‌ വിജയം. റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് . 16 ഇടത്താണ് ജോ ബൈഡൻ മുന്നിലാണ്.

അമേരിക്കയിലെ ആദ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പോളിംഗ് സ്റ്റേഷനുകൾ രാത്രി 7 മണിക്ക് അടച്ച ശേഷമാണ് ആദ്യ ഫലങ്ങൾ ലഭിച്ചത്. സൗത്ത് കരോലിന, ജോർജിയ, ഇന്ത്യാന, കെന്റക്കി, വെർമോണ്ട്, വിർജീനിയ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചു. അതേസമയം, ഫ്ലോറിഡയിലെയും ന്യൂ ഹാംഷെയറിലെയും മിക്ക പോളിംഗ് സ്റ്റേഷനുകളും ഒരേ സമയം അടക്കുകയായിരുന്നു. ഡോണൾഡ്‌ ട്രംപ്‌ അമേരിക്കയുടെ പ്രസിഡന്റായി തുടരുമോ? അതോ 28 വർഷത്തിന്‌ ശേഷം ആദ്യമായി നിലവിലെ പ്രസിഡന്റിനെ വീഴ്‌ത്തി ജോ ബൈഡൻ അടുത്ത പ്രസിഡന്റ്‌ ആകുമോ? ബുധനാഴ്‌ച ഇത് അറിയാനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button