Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു.

പത്തനംതിട്ട / ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. തിങ്കൾ മുതൽ വെളളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ മൂവായിരം പേർക്കും ദർശനം അനുവദിക്കും. നിലവിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കുമാണ് അയ്യപ്പ ദർശനത്തിന് അനുമതിയിരുന്നത്. ശബരിമല വനത്തിലെ മലയരയ വിഭാഗത്തി ൽപെട്ടവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് അവർക്ക് കാനനപാ തയിലൂടെ ശബരിമല ദർശനത്തിന് വനം വകുപ്പ് അനുമതി നൽകി. മലയരയ സമുദായത്തിന് മാത്രമാണ് ഈ അനുമതി നൽകിയിരിക്കു ന്നത്.