CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ലഹരി വസ്തുക്കളുമായി മൂന്നു മലയാളി എഞ്ചിനീയർമാർ ബംഗളൂരുവിൽ എൻ സി ബി യുടെ പിടിയിലായി.

ബംഗളൂരു / ബംഗളൂരുവിൽ ലഹരി വസ്തുക്കളുമായി മൂന്നു മലയാളി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ നാർക്കോട്ടിക് കൺട്രോൾ ബറോയുടെ പിടിയിലായി. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് എൻ സി ബിയുടെ പിടിയിലായത്. പിടിയിലായവർ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരാണ്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും എൻ സി ബി പിടിച്ചെടുത്തിട്ടുണ്ട്.