CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞു മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശികളായ ശ്രീകുമാര്‍, ഭാര്യ മിനി, അനന്തലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ 3.30ഓടെ വീട്ടില്‍ നിന്നും നിലവിളിയുയരുന്നത് കണ്ടനാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് തീയണയ്ക്കുന്നത്. മൂന്ന് പേരും മരിച്ചിരുന്നു. ഉറക്കത്തില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് തീവെച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീകുമാറിന് കടബാധ്യതയുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.