keralaKerala NewsLatest NewsUncategorized

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്ന് അമ്മ

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ സ്വദേശികളായ ജാബിർ – മുബഷിറ ദമ്പതികളുടെ മകനായ അലൻ ആണ് മരിച്ചത്.

കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിൻ സമീപത്തേക്ക് പോയ സമയത്താണ് അപകടം നടന്നതെന്ന് അമ്മ അറിയിച്ചു. കൈയിൽ നിന്നാണ് കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നും അവർ പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ഉടൻ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴിയടക്കം തളിപ്പറമ്പ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tag: Three-month-old baby dies after falling into well; mother says baby accidentally fell into well from her hands

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button