CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി, നെടുമങ്ങാട് അമ്മ അറസ്റ്റിലായി.

തിരുവനന്തപുരം / നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പോലീസ് കസ്റ്റഡിയിലായി. നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കുഞ്ഞിന്റെ അമ്മ വിജി(29)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അവിഹിതമായി ഉണ്ടായ കുഞ്ഞായതിനാലാണ് കൃത്യം നടത്തിയതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.