ഇരുപത്തഞ്ചുകാരി ജോലിനോക്കി വന്ന മൂവാറ്റുപുയിലെ കടയുടമയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റിലായി.

കൊച്ചി/ ഇരുപത്തഞ്ചുകാരി ജോലിനോക്കി വന്ന മൂവാറ്റുപുയിലെ കടയുടമയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റിലായി. യുവതിയെയും സുഹൃത്തിനെയും പോലീസ് ആദ്യം പിടികൂടിയിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെയാണ് ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയത്. മുവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണവും കാറും പ്രതികൾ തട്ടിയെടുക്കുക യായിരുന്നു. സംഭവത്തില്‍ യുവതിയുള്‍പ്പെടെ അഞ്ചു പേരാണ് ഇതിനകം അറസ്റ്റിലായത്. ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യയെയും സുഹൃത്ത് കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിനെയും നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. യാസിന്‍, ആസിഫ്, റിസ്‍വാന്‍ എന്നീ മൂന്ന് പേരെകൂടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ആര്യ (25) ആണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരക. സ്ഥാപന ത്തിന്റെ ഉടമയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടുന്നതിന് ആര്യ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. സഥാപന ഉടമയെ ആര്യ രാത്രി കോതമംഗലത്തെ ലോഡ്ജിലേക്ക് മധുരമുള്ള വാക്കുകൾ പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. കടയുടമ ലോഡ്ജിലെത്തി യതോടെ മുൻകൂട്ടി തീരുമാനിച്ചിരുന്ന നാടകങ്ങൾ ആണ് അരങ്ങേറി യത്.
ആര്യയും സ്ഥാപന ഉടമയും ഇരുന്ന മുറിയിലേക്ക് ആര്യയുടെ രണ്ട് സുഹൃത്തുക്കള്‍ എത്തുകയായിരുന്നു. ഇവര്‍ സ്ഥാപന ഉടമയെ അര്‍ധ നഗ്നനാക്കി ആര്യയുമായി ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു തുടർന്ന് ഭീഷണി പ്പെടുത്തി.
ഭയന്നുവിറച്ച യുവാവിനോടു നാല് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. കയ്യില്‍ പണം ഇല്ലെന്ന് അറിയിച്ചപ്പോൾ യുവാവ് വന്ന കാറില്‍ കയറ്റി കൂട്ടികൊണ്ടുപോയി. ആര്യയെ വീട്ടിലിറക്കി യശേഷം, യാത്രതുടരവെ 3 പേര്‍കൂടി കാറില്‍ കയറി. യുവാവിന്റെ എടിഎം കാര്‍ഡ് ഇതിനിടെ പിടിച്ചുവാങ്ങി 35,000 പിന്‍വലിച്ചു. കോട്ടപ്പടി കോളജിനു സമീപമെത്തിയപ്പോള്‍ സ്ഥാപന ഉടമ മൂത്ര മൊഴിക്കാനെന്ന വ്യാജേനെ കാറില്‍ നിന്നിറങ്ങി, നാട്ടുകാരെ വിളി ച്ചുവരുത്തുകയായിരുന്നു. അതോടെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. പ്രതികളെ കോടതയില്‍ ഹാജരാ ക്കി റിമാന്‍ഡ് ചെയ്തു.