Latest NewsTechUncategorized
ആപ്പിൻറെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ആപ്പിൻറെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് അവതിരിപ്പിക്കും. വാട്ട്സ്ആപ്പ് ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്വീറ്റ് വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ ചെയ്തിട്ടുണ്ട്.
എന്നാൽ എപ്പോൾ മുതലാണ് ഈ ഫീച്ചർ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിശദീകരണം ഒന്നും നൽകിയില്ല. ഇതിന് പുറമേ വിവിധ ഫീച്ചറുകൾ ഇപ്പോൾ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചർ ഉടൻ വാട്ട്സ്ആപ്പ് അവതരിപ്പിക്കും.
ഐഒഎസ് ഉപയോക്താക്കൾക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചർ ലഭിക്കുക. 1x, 1.5x,2x സ്പീഡിലാണ് വോയിസ് ഫീച്ചർ ലഭിക്കുക.