മൂന്ന് പേരെ വെട്ടി കൊന്ന് തലയറുത്ത് റെയിൽ പാളത്തിൽ വെച്ച ഗുണ്ടാ തലവനെ വെട്ടി കൊന്നു തലയറുത്ത് അതെ റെയിൽ പാളത്തിൽ അതെയിടത്ത് വെച്ച് പകരം വീട്ടി.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പകരം വീട്ടൽ അതെ നാണയത്തിൽ. കോളേജ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി തലയറുത്ത് റെയിൽ പാളത്തിൽ വെച്ച കേസിലെ മുഖ്യ പ്രതിയെ വെട്ടി കൊന്നു തലയറുത്ത് അതെ റെയിൽ പാളത്തിൽ അതെയിടത്ത് വെച്ചത് തമിഴ്‌നാട്ടിലെ തിരുവെള്ളൂർ ജില്ലയിലെ ഗിമഡി പൂണ്ടിയിൽ പോലീസ് കണ്ടെത്തി.
മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയിൽവേ പാളത്തിൽ പ്രദർശനത്തിന് വച്ച ഗുണ്ടാ നേതാവിന്റെ തലയാണ് അതേ സ്ഥലത്ത് പ്രദർശിപ്പിച്ചിരുന്നത്. തമിഴ്നാട് തിരുവെള്ളൂർ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ക്രൂരമായ പ്രതികാരം അരങ്ങേറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ തമിഴ്നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങൾ പൂണ്ടിയി ഉണ്ടായത്.
കലിയടങ്ങാത്ത ഗുണ്ടാ സംഘം മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു. തങ്ങളുമായി ബന്ധ ശത്രുക്കളായി മാറിയ ഗുണ്ടാ സംഘത്തിനുള്ള മുന്നറിയിപ്പായിരുന്നു ഇത്. ഈ വിവാദമായ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവൻ എന്നയാൾക്കാണ് എതിരാളി സംഘം അതേ രീതിയിൽ മറുപടി കൊടുക്കുകയായിരുന്നു. മാധവൻ ലോക്ഡൗണിന് തൊട്ടു മുൻപാണ് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ആഴ്ച ഗ്രാമത്തിൽ എത്തിയ മാധവന്റെ മൃതദേഹം, തിങ്കളാഴ്ച രാവിലെ റെയിൽവേ സ്റ്റേഷൻ സമീപത്തെ യൂക്കാലിപ്‌സ്റ്റ് തോട്ടത്തിൽ തലയില്ലാത്ത നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് മാധവൻ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു കിലോമീറ്റർ അകലെ റെയിൽവേ പാളത്തിൽ നിന്നും ശിരസ് കണ്ടെത്തി.
നേരത്തെ മാധവൻ ഉൾപ്പടെയുള്ള ഗുണ്ടാ സംഘം, മൂന്നുപേരുടെ ശിരസ് പ്രദർശിപ്പിച്ച അതെ രീതിയിൽ ആയിരുന്നു മാധവന്റെ ശിരസും കിടന്നിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അനേഷ്വണം നടത്തുകയാണ്. നേരത്തെ കേസിൽ പെട്ടിട്ടുള്ള ഗുണ്ടാ സംഘങ്ങൾക്കായി തിരച്ചിൽ നടത്തിവരുന്നു. കൊലപാതകം തട്ടികൊണ്ടുപോകൽ , പിടിച്ചുപറി, തുടങ്ങിയ 10ൽ അധികം കേസുകളിൽ മുഖ്യപ്രതിയാണ് മാധവൻ.