Kerala NewsLatest NewsUncategorized
ആനകളുടെ എണ്ണം കുറയ്ക്കില്ല; തൃശൂർ പൂരം സാധാരണ നിലയിൽ നടത്താൻ അനുമതി

തൃശൂർ: തൃശൂർ പൂരം സാധാരണ നിലയിൽ നടത്താൻ അനുമതി. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാം പതിവുപോലെ നടക്കും.
മാസ്‌ക്ക് വയ്ക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധം. ആനകളുടെ എണ്ണം കുറയ്ക്കില്ല. പൂരം പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ഒരുക്കങ്ങൾ തുടങ്ങി. ചീഫ് സെക്രട്ടറി വിളിച്ച യോഗമനുസരിച്ചാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്.