10 ന് പകരം 30-ാം നമ്പറില്‍ ഇനി മെസ്സി തട്ടകത്തിലിറങ്ങും
പാരിസ്: വിവാദങ്ങള്‍ക്ക് ശേഷം ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പിഎസ്ജി തട്ടകത്തിലേറി. മെസ്സി പിഎസ്ജിയില്‍ ഏത് ജേഴ്സിയാണ് അണിയുക എന്ന ചോദ്യത്തിന് വിരാമമിട്ട് മുപ്പതാം നമ്പര്‍ ജേഴ്സി താരം ധരിക്കുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.
എന്നാല്‍ ഫ്രാന്‍സില്‍ ബാക്കപ്പ് ഗോള്‍കീപ്പര്‍മാര്‍ അണിയുന്ന മുപ്പതാം നമ്പര്‍ ജേഴ്സിയാണ് മെസ്സി പി എസ് ജിയില്‍ അണിയുന്നതെന്ന് അറിഞ്ഞപ്പോള്‍ തികച്ചും നിരാശയിലാണ് ആരാധകര്‍.
ബാര്‍സിലോനയില്‍ താരം ഇതുവരെ ധരിച്ചിരുന്നത് 10-ാം നമ്പര്‍ ജേഴ്സിയായിരുന്നു. എന്നാല്‍ പി എസ് ജിയില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് ഈ ജേഴ്സി ധരിക്കുന്നത്. അതിനാല്‍ തന്നെ മെസ്സി ആ നമ്പര്‍ വിട്ട് കൊടുക്കുകയായിരുന്നു.
സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു ഫുട്ബോള്‍ ആരാധകര്‍ അറിഞ്ഞത്. തൊട്ടു പിന്നാലെ ബാര്‍സിലോന വിട്ട താരം ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മ്മനിക്കായി കളിക്കുമെന്ന വിവരം ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം താരം