ശോഭ സുരേന്ദ്രനെ ബിജെപിക്ക് വേണ്ടേ? കഴക്കൂട്ടത്ത് പരിഗണിക്കുന്നത് തുഷാറിനെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുതന്ത്രവുമായി ബിജെപി സംസ്ഥാന നേതൃത്വം. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ശോഭയ്ക്ക് വേണ്ടി പരിഗണിക്കുന്ന കഴക്കൂട്ടം സീറ്റില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
കഴക്കൂട്ടം സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ തുഷാറിനോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ ഇപ്പോള്‍ മറുപടി നല്‍കിയത്. ബിഡിജെഎസിന്റെ മുഴുവന്‍ സീറ്റുകളിളും ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തുഷാറിന്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല.
എന്‍ഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം മത്സരരംഗത്ത് വേണമെന്നാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെങ്കിലും തുഷാര്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം സീറ്റ് ബിജെപി വാഗ്ദാനം ചെയ്യുമ്പോള്‍ തുഷാറിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്രനേതൃത്വം നേരിട്ട് വാഗ്ദാനം ചെയ്ത സീറ്റ് നഷ്ടപ്പെട്ടാല്‍ ശോഭാ സുരേന്ദ്രന്റെ അടുത്ത നീക്കമെന്താരിയിരിക്കുമെന്നതും കണ്ടറിയണം. കഴക്കുട്ടം അടക്കം ഒഴിച്ചിട്ട സീറ്റുകളില്‍ ഇതുവരേയും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.