Kerala NewsLatest News

മയ്യഴി വിമോചനസമരനേതാവ് മംഗലാട്ട് രാഘവന്‍ അന്തരിച്ചു

മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയാണ്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയില്‍ സജീവമായി. ഫ്രഞ്ച് കവിതകള്‍, ഫ്രഞ്ച് പ്രണയകവിതകള്‍, വിക്റ്റര്‍ ഹ്യൂഗൊയുടെ കവിതകള്‍ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍. ഫ്രഞ്ച് കവിതള്‍ എന്ന വിവര്‍ത്തനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മയ്യഴി വിമോചനസമരത്തിന് നേതൃത്വം നൽകിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചോമ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ തീവച്ച കേസില്‍ പ്രതി ചേര്‍ത്ത് ഫ്രഞ്ച് പൊലീസ് തടവിലാക്കി ബ്രിട്ടിഷ് പോലീസിന് കൈമാറി. ചോമ്പാലിലെ എംഎസ്‌പി ക്യാംപിൽ കഠിനമായ മര്‍ദനത്തിന് ഇരയായി.

ബ്രിട്ടിഷ് ആധിപത്യത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ശക്തമായ മയ്യഴി വിമോചനസമരത്തിന്റെ നേതൃനിരയില്‍ ഐ.കെ. കുമാരന്‍, സി.ഇ.ഭരതന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ഫ്രഞ്ച് ഭരണം തുടരണോ എന്ന കാര്യം നിശ്ചയിക്കാന്‍ ജനഹിതപരിശോധന നടത്തണം എന്ന ഫ്രഞ്ച് നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ആശയപ്രചരണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button