ടിക്‌ടോക് കമ്പനി അമേരിക്കക്ക് എതിരെ നിയമ നടപടിക്ക്.

ടിക്‌ടോക് കമ്പനി അമേരിക്കക്ക് എതിരെ നിയമ നടപടിക്ക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് ടിക് ടോക്കിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് നിയമനടപടിക്ക് നീങ്ങുന്നത്. അടുത്തയാഴ്ച കമ്പനി കേസ് ഫയല്‍ ചെയ്യാനിരിക്കുകയാണ്.
അമേരിക്ക – ചൈന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക്‌ടോക്കിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താനും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയ്ക്കുമായി ടിക് ടോക്കിനെ ചൈന ഉപയോഗപ്പെടുത്തുന്നതായാണ് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നത്. ടിക് ടോക് കമ്പനിയായ ബൈറ്റ് ഡാന്‍സുമായുള്ള എല്ലാ ഇടപാടുകളും 45 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വെയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് ആറിന് ഒപ്പുവെച്ച ഈ ഉത്തരവിനെതിരെയാണ് ടിക് ടോക് കമ്പനി നിയമനടപടിക്ക് നീങ്ങുന്നത്.