keralaKerala NewsLatest News
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവെെസറായ രാമചന്ദ്രനാണ് കടുവയുടെ ആക്രമണമേറ്റത്. കൂട് വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് കമ്പികൾക്കിടയിലൂടെ കൈ നീട്ടിയപ്പോഴാണ് കടുവ ആക്രമിച്ചത്.
വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് അപ്രതീക്ഷിതമായി ആക്രമിച്ചത്. ആക്രമണത്ത തുടർന്ന് തലയുടെ മുൻഭാഗത്ത് പരിക്കേറ്റ രാമചന്ദ്രനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർ നൽകിയ വിവരങ്ങൾ പ്രകാരം, ആക്രമണം അതിവേഗത്തിൽ സംഭവിച്ചതിനാൽ പ്രതികരിക്കാൻ സമയം ലഭിച്ചില്ലെന്നാണ്. ആക്രമിച്ച കടുവയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ മൃഗശാല അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Tag: Tiger attacks employee at Thiruvananthapuram zoo