Latest NewsLocal NewsUncategorized
പുലിയെന്നുകരുതി തിരച്ചിൽ; ഒടുവിൽ കണ്ടെത്തിയത് കാട്ടുപൂച്ചയും

പത്തനംതിട്ട: നാരങ്ങാനം കണമുക്ക് ജംഗ്ഷന് സമീപം പുലിയെ കണ്ടെന്ന് ഗ്രഹനാഥൻ പറഞ്ഞതിനെ തുടർന്ന് ഭീതിയിലായി ജനം. കൂട്ടമായി നാട്ടുകാർ ചേർന്ന് തിരച്ചിൽ തുടങ്ങി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമെത്തി തിരച്ചിലിന്. ഒടുവിൽ പരിശോധനയിൽ കണ്ടെത്തിയത് കാട്ടുപൂച്ചയും. അപ്പോഴാണ് എല്ലാര്ക്കും ശ്വാസം നേരെ വീണത്.
കണമുക്ക്-തറഭാഗംറോഡിൽ ചാപ്പലിന് മുൻവശത്തെ റബ്ബർ തോട്ടത്തിലൂടെ ഇന്നലെ രാവിലെയാണ് പുലി ഓടുന്നത് കണ്ടതെന്ന പ്രചരണം നടന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.പി.പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജെ.മുഹമ്മദ് റൗഷാദ്, നിഥിൻ, ഫിറോസ് എന്നിവരടങ്ങിയ സംഘം എത്തി പരിശോധന നടത്തി. പള്ളിപാക്കാൻ എന്ന് വിളിക്കുന്ന കാട്ടുപൂച്ച ഇനത്തിൽ പെട്ട ജീവിയാണിതെന്നാണ് ഫോറസ്റ്റ് ഓഫിസർ പറഞ്ഞത്.