ശൈലജയുടെ കസേരയില്‍ ഇനി വീണ; ആരോഗ്യവകുപ്പ് വീണ്ടും വനിതയ്ക്ക്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ്. കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് തീരുമാനം. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും വീണ ജോര്‍ജ്ജ്. ചുമതലയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ലെന്നും വീണാ ജോര്‍ജ്ജ് പ്രതികരിച്ചു.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ആറന്മുളയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്…….