Kerala NewsLatest NewsPolitics

ചൈന ആക്രമിച്ചാല്‍ രക്ഷിക്കുക ആര്‍എസ്എസ്സുകാര്‍, സംഘിയെന്ന് വിളിക്കരുതെന്ന് തിരൂര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം

ഒരു യഥാര്‍ത്ഥ ആര്‍എസ്എസുകാരനെ സംഘിയെന്ന് വിളിച്ച് അപമാനിക്കുന്നത് ശരിയല്ലെന്ന് തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഡോ.എം അബ്ദുല്‍ സലാം. ബിജെപിയെ കുറിച്ച് പല കള്ളത്തരങ്ങള്‍ പറഞ്ഞ് കേരളത്തില്‍ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണെന്നും ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ ആദ്യം അതിര്‍ത്തിയില്‍ പോയി നില്‍ക്കുന്നത് ആര്‍എസ്എസുകാരായിരിക്കുമെന്നും വേറെയാരും പോകില്ലെന്നും അബ്ദുല്‍ സലാം പറഞ്ഞു.

”പലരും എന്നോട് ചോദിച്ചു, സാര്‍ മോദിക്ക് പഠിക്കുവാണോ, മോദി സാറിന് പഠിക്കുവാണോയെന്ന് . ഗ്രീന്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്മാര്‍ട്ട് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കോഴിക്കോട് ഞാന്‍ സ്വപ്നം കണ്ടതാണ്. അങ്ങനെയൊരു പ്രധാനമന്ത്രിയോടുള്ള ആരാധന കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. കള്ളത്തരങ്ങള്‍ പറഞ്ഞ് കേരളത്തില്‍ ബിജെപിയെ കുറിച്ച് ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ‘

‘അത് ആരാണെന്ന് നോക്കിയാല്‍ നമ്മുക്ക് കാണാം. അഴിമതിയില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. ചൈന ഇന്ത്യയെ ആക്രമിച്ചാല്‍ ആദ്യം അതിര്‍ത്തിയില്‍ പോയി നില്‍ക്കുന്നത് ആര്‍എസ്എസുകാരായിരിക്കും. വേറെയാരും പോകില്ല. അവരെ സംഘിയെന്ന് വിളിച്ച് അപമാനിക്കുകയാണ്.” അബ്ദുല്‍ സലാം പറഞ്ഞു.നകോഴിക്കോട് സര്‍വകലാശാലയിലെ മുന്‍ വിസി കൂടിയാണ് അബ്ദുല്‍ സലാം. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുല്‍ സലാം വിസിയായത്. പിന്നീട് 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button