DeathEditor's ChoiceKerala NewsLatest NewsLocal NewsNews
രണ്ടു വയസുള്ള മകനുമായി യുവതി കായലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെ യുവതിയുടെ ഭർത്താവും ജീവനൊടുക്കി.

കൊല്ലം/ കൊല്ലത്ത് കുണ്ടറയിൽ രണ്ടു വയസുള്ള മകനുമായി യുവതി കായലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെ യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെളളിമൺ സ്വദേശി സിജുവിനെയാണ് വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തുന്നത്. തിങ്കളാഴ്ച ഭാര്യ രാഖിയും രണ്ടുവയസുകാരൻ മകൻ ആദിയുമാണ് മരിച്ചത്. കുഞ്ഞുമായി രാഖി കായലിൽ ചാടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉച്ചയോടെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിജു മദ്യപിച്ച് ബഹളം വയ്‌ക്കുന്ന അളായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച പോലീസ് തിരയുമ്പോൾ സിജു ഒളിവിലായിരുന്നു.