പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്.

വാഷിങ്ടണ്‍/ തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ ആരോപണവും, വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന പ്രഖ്യാപനവും,യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക് വഴി തിരിച്ചു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് അവകാശപ്പെട്ട ട്രംപ്, വോട്ടെണ്ണല്‍ നിര്ത്തിവെയ്ക്കണ മെന്നാ വശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ആര് വിജയിക്കുമെന്ന് കൃത്യമായി പ്രഖ്യാപിക്കാന്‍ കഴിയാത്ത തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരി ക്കുമ്പോൾ ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അണികളോട് ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഫല പ്രഖ്യാപനം നടന്ന ഇലക്ട്രല്‍ വോട്ടുകളില്‍ 212 എണ്ണം ട്രംപിനും 236 വോട്ടുകള്‍ ജോ ബൈഡനുമാണ് ലഭിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ആണ് ജയിക്കുക, എന്നുള്ളതിനാൽ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ കൈയ്യിലാ വുന്നത് കൊണ്ട് ട്രംപിന് ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. എന്നാല്‍ അവസാന വോട്ട് എണ്ണി തീരുന്നത് വരെ കാത്തിരിക്കൂ എന്നാണ് ജോ ബൈഡന് പറഞ്ഞിരിക്കുന്നത്. തങ്ങള്‍ തന്നെ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജോ ബൈഡന്.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ആണ് ഇതിനു നിർദേശം നൽകിയിരിക്കുന്നത്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസി ച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം വേണ്ടതിനാല്‍ അന്തിമ ഫലം വൈകുമെന്നാണ് വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.