ഇന്ന് കർക്കിടക വാവ്; പിതൃപുണ്യം തേടി വിശ്വാസികൾ
ഇന്ന് കര്‍ക്കടക വാവ് . പിതൃസ്മരണയിൽ ആയിരങ്ങൾ. പിതൃമോക്ഷം പ്രാപിക്കാനായി ആയിരക്കണക്കിന് വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന സ്നാനഘട്ടങ്ങളിലും പുലര്‍ച്ച മുതല്‍ തന്നെ ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.
ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഇന്ന് പുലര്‍ച്ചെ 2.30ന് തുടക്കമായി. ഉച്ചയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ ബലിതർപ്പണ ചടങ്ങിനായി അറുപതോളം ബലിത്തറകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്കായി കാര്യമായ ഒരുക്കങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരേസമയം 500 പേര്‍ക്കു നില്‍ക്കാവുന്ന രീതിയില്‍ നടപ്പന്തലും ബാരിക്കേഡുകളും ഒരുക്കിയിട്ടുണ്ട്.
കര്‍ക്കടക വാവിന്റെ ദിനത്തില്‍ ബലി അര്‍പ്പിക്കുന്നതിലൂടെ പിതാക്കളെ ഓര്‍ക്കുകയും ആത്മശാന്തി പ്രാപിക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.
തലേദിവസം വ്രതമെടുത്ത്, ഈറനണി ധരിച്ച്, മറഞ്ഞുപോയ പിതാക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചാണ് ഭക്തിപൂര്‍വ്വം ബലിതര്‍പ്പണം നടത്തുന്നത്. എള്ള്, പൂവ്, ഉണക്കലരി എന്നിവ ഉള്‍പ്പെടെയുള്ള പരമ്പരാഗത പൂജാദ്രവ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Tag:Today is Karkidaka Vavu balitharppanam; Devotees seek ancestral blessings