keralaKerala NewsLatest News

ഇന്ന് ശ്രീകൃഷ്ണ ജയന്തി; സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ദിനം

ഇന്ന് ശ്രീകൃഷ്ണ ജയന്തി — സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ദിനം. സംസ്ഥാനമെങ്ങുമുള്ള ശോഭായാത്രകളിൽ പീലിത്തിരുമുടി ചൂടിയും ഓടക്കുഴൽ പിടിച്ചും പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണൻമാരും എത്തും.

ഓരോ ശ്രീകൃഷ്ണ ജയന്തിയും ഭക്തഹൃദയങ്ങളിൽ സ്‌നേഹത്തിൻറെയും ധർമ്മത്തിൻറെയും സന്ദേശം പുതുക്കി നൽകുന്ന വേളയാണ്. ഉണ്ണിക്കണ്ണന്റെ ഓർമ്മകളിൽ ഭക്തിമനസുകൾ മുഴുകുന്ന ദിനമാണിത്. ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയിലും രോഹിണി നക്ഷത്രത്തിലുമാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നതാണ് വിശ്വാസം.

കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി എന്നറിയപ്പെടുന്ന ഈ ദിവസം, ഇന്ത്യയിലെ മറ്റിടങ്ങളിൽ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നീ പേരുകളിലൂടെയാണ് അറിയപ്പെടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു ഭക്തിപൂർവ്വമായ അന്തരീക്ഷം നിറയും. വിപുലമായ പിറന്നാൾ സദ്യയും പല ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമൊത്തുള്ള ശോഭായാത്രകളിൽ, ഉണ്ണിക്കണ്ണന്മാരും കുഞ്ഞു രാധമാരും നിറഞ്ഞ് ആഘോഷം വിരിയുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി.

Tag: Today is Sri Krishna Jayanti; a day to uphold the message of love and dharma

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button