Kerala NewsLatest NewsLocal NewsNationalNews
ഇന്ന് ഗണപതി ഭഗവാന്റെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി.

വിനായകനെന്നും ഗണേശനെന്നും അറിയപ്പെടുന്ന ഗണപതി ഭഗവാന്റെ ജന്മദിനമാണ് ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി. ഗണേശ പൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് ഈ നാൾ. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഇന്ന് പൂജകൾ മാത്രമായി വിനായക ചതുർത്ഥി ആഘോഷിക്കുകയാണ്. ക്ഷേത്രങ്ങളിലെല്ലാം ആരാധനയ്ക്ക് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും, ക്ഷേത്രങ്ങളിലും, വീടുകളിലും വിനായക സംതൃപ്തിക്കായി വിശ്വാസികൾ ഇന്ന് പൂജകൾ ചെയ്യുകയാണ്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം ഉൾപ്പടെയുള്ള ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി രാവിലെ പ്രത്യേക പൂജകൾ നടന്നു. ക്ഷേത്രങ്ങൾക്കുള്ളിൽ
ഭക്തർക്ക് പ്രവേശനം ഇല്ലാത്തതിനാൽ ക്ഷേത്ര കവാടത്തിനു പുറത്തു നിന്നാണ് ഭക്ത ജനങ്ങൾ ഗണപതി ഭഗവാനെ കണ്ടു മടങ്ങിയത്.