EducationkeralaKerala NewsLatest News

പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം മാറ്റാം ; ഇന്ന് ലോക പാമ്പ് ദിനം

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വര്‍ഷവും ജൂലായ് 16 ആണ് ലോക പാമ്പ് ദിനമായി ആചരിക്കുന്നത്. പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം മാറ്റാനാണ് ഈ വര്‍ഷത്തെ പാമ്പ് ദിനം കൊണ്ടുദ്ദേശിക്കുന്നത്.

പുരാതന പുരാണങ്ങളില്‍ മുതല്‍ ആധുനിക ശാസ്ത്രങ്ങളില്‍ വരെ പാമ്പുകള്‍ മനുഷ്യരെ ആകര്‍ഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക പാമ്പ് ദിനം പാമ്പുകളെ മനസ്സിലാക്കാനുള്ള പ്രവർത്തനങ്ങളിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷത്തെ ലോക പാമ്പ് ദിനത്തിന്റെ പ്രമേയം. “പാമ്പുകളെ ബഹുമാനിക്കുക, ഭയപ്പെടരുത്: പ്രകൃതിയുടെ നിശബ്ദ പാലകരെ സംരക്ഷിക്കുക”. എന്നതാണ്.

പ്രകൃതിയെ സന്തുലിതമാക്കുന്നതില്‍ പാമ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, പാമ്പുകളുടെ ആവാസവ്യവസ്ഥ നശിക്കുന്നതും വിദേശ വളര്‍ത്തുമൃഗ വ്യാപാരവും മനുഷ്യർ ഭയം കാരണം അവയെ കൊല്ലുന്നതും പാമ്പുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.

പാമ്പ് ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ പരിപാടികളും ഡിജിറ്റല്‍ ക്യാമ്പെയിനുകളും സംഘടിപ്പിക്കുകയും പാമ്പുകളുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കഥകള്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യാജ വിനോദത്തിനായി പാമ്പുകളെ ഉപദ്രവിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോകളെ കുറിച്ചും പാമ്പ് സംരക്ഷകര്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.

ലോകത്ത് ഏതാണ്ട് 3,000 വിധത്തിലധികം പാമ്പുകള്‍ ഉണ്ട്. ഇതില്‍ ഏകദേശം 600 എണ്ണം വിഷമുള്ളവയാണ്.

ചുറ്റുപാടുകളില്‍ നിന്നുള്ള ഗന്ധം അറിയാന്‍ പാമ്പുകള്‍ നാവുകള്‍ ഉപയോഗിക്കുന്നു. പാമ്പുകള്‍ വളര്‍ച്ചാ ഘട്ടത്തിലും ശരീരത്തിലെ പരാദങ്ങളെ നീക്കം ചെയ്യാനുമായി മാസത്തിലൊരിക്കല്‍ ചര്‍മ്മം പൊഴിക്കുന്നു.

പാമ്പുകളുടെ താടിയെല്ലുകള്‍ വളരെ അയഞ്ഞതരത്തിലുള്ളതാണ്. ഇത് അവയുടെ തലയേക്കാള്‍ 100 ശതമാനം വരെ വലിപ്പമുള്ള ഇരയെ ഭക്ഷിക്കാന്‍ സഹായിക്കുന്നു.

പാമ്പുകള്‍ക്ക് പകല്‍സമയത്ത് സൂര്യപ്രകാശം ആവശ്യമാണ്. തണുത്ത രക്തമുള്ള ജീവികളായതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്താനും ശരിയായി പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്. ശരീര താപനില നിയന്ത്രിക്കാന്‍ അവ സൂര്യനെ ആശ്രയിക്കുന്നു.

പാമ്പുകളുടെ ഉറക്കം അവയുടെ വര്‍ഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നു. ചില പാമ്പുകള്‍ രാത്രിയില്‍ സജീവമാകുകയും പകല്‍ ഉറങ്ങുകയും ചെയ്യും. ചിലത് രാത്രിയില്‍ വിശ്രമിച്ച് പകല്‍ സഞ്ചരിക്കുന്നു.

പാമ്പുകള്‍ക്ക് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നതും അവയുടെ വര്‍ഗ്ഗത്തെ ആശ്രയിച്ചാണ്. ഉദാഹരണത്തിന് കുറിയ വാലുള്ള പെരുമ്പാമ്പ് 50 ദിവസംകൊണ്ട് 200 മീറ്ററില്‍ കുറവ് ദൂരം മാത്രമേ സഞ്ചരിക്കുകയുള്ളൂ.

ചില പാമ്പുകള്‍ എല്ലാ ദിവസവും ഭക്ഷണം കഴിക്കും. എന്നാല്‍ ചിലത് വലിയ ഇരയെ ഭക്ഷിച്ചാല്‍ ആഴ്ചകളോ മാസങ്ങളോ ഭക്ഷണമില്ലാതെ കഴിയും. ശരീരം പരത്തുകയോ വാലുകള്‍ കുലുക്കുകയോ ചെയ്തുകൊണ്ട് ഭയത്തിന്റെയോ പ്രതിരോധത്തിന്റെയോ ലക്ഷണങ്ങള്‍ കാണിക്കുന്നത്.

Tag: Let’s change people’s fear of snakes; Today is World Snake Day

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button