ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്-സലിംകുമാർ

ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്-സലിംകുമാർ
മലയാള സിനിമയുടെ പ്രിയപ്പെട്ട കലാകാരൻ സലിംകുമാറിന്റെ വിവാഹവാർഷികമാണിന്ന്.ഭാര്യ സുനിതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ് എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
‘കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും’ എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല..ആഘോഷങ്ങൾ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ