CrimeDeathLocal News
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു.
തൃശൂര്‍: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു. എട്ട് മാസം ഗര്‍ഭിണിയായ ഗീതു ആണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. മാടവന കാട്ടാകുളം പഴൂപ്പറമ്പിലില്‍ സനലിന്റെ ഭാര്യയാണ് ഗീതു.
ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ രാക്ഷിക്കാനായില്ല. കുഞ്ഞിന് വളര്‍ച്ചക്കുറവുണ്ടെന്നറിഞ്ഞതിന്റെ സങ്കടത്തിലായിരുന്നു ഗീതുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം ഗീതുവിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് ഗീതു ആത്മഹത്യ കുറിപ്പിലെഴുതിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഗീതുവിനും സനലിനും എട്ട് വയസ്സുള്ള മകള്‍ കൂടിയുണ്ട്.