Kerala NewsLatest News
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും അര്ജുന് ആയങ്കിയുടെ സുഹൃത്തുമായ റമീസ് വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് റമീസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
സ്വർണക്കടത്തുമായി റമീസിന് ബന്ധമുണ്ടെന്ന സംശയം കസ്റ്റംസിനുണ്ടായിരുന്നു. കഴിഞ്ഞദിവസം റമീസിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധനയും നടത്തിയിരുന്നു.
ഇത് സ്വാഭാവിക വാഹനാപകടം അല്ലെന്നും സ്വർണക്കടത്ത് കൂടുതൽ പേരിലേക്ക് എത്താതിരിക്കുവാൻ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റമീസിനെ ഇല്ലാതാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.