അധ്വാനിക്കാതെ രാജ്യം കൊള്ളയടിച്ചു ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം ഊറ്റിക്കുടിച്ചിരുന്നവർ ഒന്നടങ്കം ട്വന്റി 20 ക്കെതിരെ തിരിയുകയായിരുന്നു, അധികാരം കിട്ടാൻ പണവും മദ്യവും, ഒക്കെ വാരിക്കോരി ഒഴുകിയിട്ടും സകല രാഷ്ട്രീയപ്പാർട്ടികളും ട്വന്റി 20 ക്ക് മുന്നിൽ, മുട്ടുകുത്തി. ട്വന്റി 20 യുടെ സാരഥി സാബു എം ജേക്കബുമായി നവകേരള ന്യൂസിന്റെ നിമിൽ മോഹൻ നടത്തിയ കൂടിക്കാഴ്ച THE FOURTH ESTATE ൽ.

തിരുവനന്തപുരം /ട്വന്റി 20 യെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇനി ഭയപ്പെടണം. ഇപ്പോഴിതാ ഭയപ്പെടുന്നു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഉറ്റുനോക്കിയ കിഴക്കമ്പലത്തിനു പുറമെ ഐക്യരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകൾ കൂടി ട്വന്റി 20ക്ക് അനുകൂലമായതോടെ ട്വന്റി 20 കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മുഖ്യ ശത്രുവായി മാറി കഴിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും മിന്നും വിജയം കരസ്ഥമാക്കിയ കഥ പറയുമ്പോൾ ട്വന്റി 20 തകർക്കാൻ ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നത് തള്ളിക്കളയാനാവില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരം കിട്ടാൻ പണവും മദ്യവും, ഒക്കെ വാരിക്കോരി ഒഴുകിയിട്ടും സകല രാഷ്ട്രീയപ്പാർട്ടികളും ട്വന്റി 20 ക്ക് മുന്നിൽ, അതായത് ജനഹിതത്തിനു മുന്നിൽ മുട്ടുകുത്തി. അന്ന കിറ്റെക്സ് ഗ്രൂപ്പുകളുടെ സാരഥികളിൽ ഒരാളായ സാബു എം ജേക്കബിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ സംഘടന രൂപം കൊള്ളുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ 92 സ്ഥാനാര്‍ത്ഥികളാണ് മ ത്സരരംഗത്തേക്ക് ഇറങ്ങിയതിൽ മിക്കവരും വിജയിക്കുകയും ചെയ്തു. ട്വന്റി 20 യുടെ സാരഥി സാബു എം ജേക്കബുമായി നവകേരള ന്യൂസിന്റെ നിമിൽ മോഹൻ നടത്തിയ കൂടിക്കാഴ്ചയാണിത്.

നിമിൽ മോഹൻ : നാല് പഞ്ചായത്തുകളിൽ ഗംഭീര വിജയം നേടി. എന്നാലും കമ്പനി ഇരിക്കുന്ന ഒരു വാർഡിൽ തോൽക്കുകയുണ്ടായി. പല ഊഹാപോഹങ്ങളും അതിൽ ഉണ്ടായിട്ടുണ്ട്.എന്താണ് അതിൽ പറയാൻ ഉള്ളത് ?
സാബു എം ജേക്കബ് : ആദ്യ തവണ മത്സരിച്ചപ്പോൾ നഷ്ടപ്പെട്ട 2 സീറ്റുകളിൽ ഒന്നാണ് ഇപ്പോഴും നഷ്ടപ്പെട്ടത്. ഇത്തവണത്തെ മത്സരം കേരളത്തിൽ നടന്ന ടഫ് ആയിട്ടുള്ള മത്സരമായിരുന്നു. കാരണം എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഒന്നിച്ചു അണിനിരക്കുകയായിരുന്നു. 2015 ൽ വിവിധ പാർട്ടിക്കാരെയാണ് നേരിട്ടതെങ്കിൽ ഇത്തവണ എൽഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി, ബിജെപി, ഇവരെല്ലാം, ഒരു ഭാഗത്തു നിന്ന് കണ്സോളിഡേറ്റഡ് ആയിട്ട് നിന്ന് ട്വന്റി 20 യെ എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെയും പോലീസ് സംവിധാനങ്ങളെയും അവർ ഉപയോഗിച്ചു. ആയിരത്തിലധികം ആളുകൾ ലിസ്റ്റിൽ പേരുണ്ടായിട്ടും നിയമപരമായ രേഖകൾ ഉണ്ടായിട്ടും അവരെ വോട്ടു അനുവദിച്ചില്ല. നാല്പതോളം ആളുകൾ മര്ദിക്കപെട്ടു. പലതും പുറം ലോകം അറിഞ്ഞില്ല. മർദനം ഏറ്റ ഒരാൾ ഭാര്യയ്‌ക്കൊപ്പം പിന്നീട് വന്നു പോലീസ് സംരക്ഷണത്തിൽ വോട്ട് ചെയ്തിരുന്നു. കിഴക്കമ്പലത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരമായിട്ടുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. അവിടെ നമ്മൾ മനസിലാക്കേണ്ടത് കഴിഞ്ഞതവണ 17 പിടിച്ചടക്കിയത് ഇത്തവണ 18 പിടിച്ചെടുത്തു എന്നുള്ളതാണ്. രണ്ടു ബ്ലോക്ക് പഞ്ചായത്തുകൾ മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനം തള്ളിപ്പോയ ജില്ലാപഞ്ചായത്തിൽ 6500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുണ്ടായി.
നഷ്ടപ്പെട്ട വാർഡിൽ സംഭവിച്ചതിനെക്കുറിച്ചു പറഞ്ഞാൽ ഇത്തവണ നടന്ന തിരഞ്ഞെടുപ്പ് ഗുണ്ടാധിപത്യം പണാധിപത്യം രാഷ്ട്രീയാധിപത്യത്തിൽ ആണ് നടന്നത്. എല്ലാ ആളുകളും കൂടി ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആണ് ലക്‌ഷ്യം വെച്ചത്. അവസാന 48 മണിക്കൂറിൽ ഉള്ള കണക്കുകൾ വെച്ച് 400 വോട്ടുകൾക്ക് വിജയിക്കേണ്ട വാർഡായിരുന്നു. ഇത് മനസിലാക്കി വോട്ടു മാറ്റി ചെയ്തു. ഒരൊറ്റ രാത്രികൊണ്ട് 200 വോട്ടുകൾ ഒരു വോട്ടിനു 5000 വെച്ച് നൽകി മരിച്ചു .100000 ചിലവാക്കിയാണ് 200 വോട്ടുകൾ മറിച്ചത്. ഒന്നരക്കോടി രൂപ മാത്രം ഇവർ വോട്ടു വാങ്ങാൻ നൽകി. തിരഞ്ഞെടുപ്പിന് മുന്നെയുള്ള രണ്ടാഴ്ച മദ്യം കൊണ്ട് മുക്കി. മദ്യപിക്കുന്നവർക്ക് രണ്ടാഴ്ച ബോധം വന്ന സമയം ഉണ്ടായിട്ടില്ല. പോളിംഗ് ഓഫീസറും ഉദ്യോഗസ്ഥരും അടക്കം ഒരുമിച്ചു നിന്നു. എന്നാൽ ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ടും ഞങ്ങൾ ഇത് നേടി. വനിതകൾ ആയിരുന്നു ഇതിൽ എടുത്ത് പറയേണമിടാത്ത .രാവിലെ മുതൽ ധാരാളം സ്ത്രീകൾ വന്നു വോട്ടു ചെയ്തു .സ്ത്രീകൾ കൂടെ നിന്നത് കൊണ്ടാണ് തിളക്കമാർന്ന വിജയം കരസ്ഥമായത്. പുരുഷന്മാരുടെ വോട്ടു മാത്രമാണ് അവർക്കു മറിക്കാൻ ആയത്. 5 % അല്ലേൽ 10 % വോട്ടു മാത്രമാണ് സ്ത്രീകളുടേത് മാത്രമാകും നഷ്ടമായിരിക്കുക. മെറിറ്റിൽ നഷ്ടമായ സീറ്റ് അല്ല അത്. ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കേണ്ടി ഇരുന്ന വാർഡൻ അത്. അത്രയ്ക്കും വർക്ക് അവിടെ ചെയ്തിരുന്നു. അതുകൊണ്ട് ആണ് അവർ അവിടെ ഇത്രയും പണം ഒഴുക്കിയത്. അതിനു കാരണം അത് കമ്പനി ഇരിക്കുന്ന വാർഡാണ്. എന്റെ ഹെഡ് ഓഫീസിരിക്കുന്ന വാർഡ് ആയതുകൊണ്ട് തന്നെ അവിടെ ഉള്ളവർ ഇതിനു അനുകൂലമല്ല എന്ന് കാണിക്കാനാണ് അവർ അത് ചെയ്തത്.
നിമിൽ മോഹൻ : ജനാധിപത്യത്തിൽ നിന്നും കോർപ്പറേറ്റ് ഭരണത്തിലോട്ടു മാറ്റാൻ ശ്രമിക്കുന്നു എന്ന ആരോപണത്തെ കുറിച്ച് എന്താണ് പറയാനുള്ളത് ?
സാബു എം ജേക്കബ് : ട്വന്റി 20 2012 ൽ തുടങ്ങിയ സ്ഥാപനമാണ്.8 വർഷം കഴിഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമാക്കിയാണ് ചെയ്തത്. അത് ചെയ്തു തുടങ്ങിയപ്പോൾ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നെന്ന് മനസിലായപ്പോളാണ് ഇവർ എതിർത്ത് തുടങ്ങി. ആളുകൾ നമുക്കൊപ്പം നിൽക്കുന്നെന്നു മനസിലായപ്പോൾ എതിർപ്പ് പല രീതിയിലും ആയി. അധികാരം ഉണ്ടെങ്കിലേ പ്രവർത്തിക്കാൻ കഴിയു എന്ന് ഒരു സാഹചര്യം വന്നപ്പോൾ ആണ് മത്സരിക്കാൻ തീരുമാനിക്കുന്നത്. ജനകീയ ശ്രദ്ധ നേടുന്നു എന്ന് കണ്ടു തുടങ്ങിയപ്പോൾ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ജനാധിപത്യം അല്ല ഏകാധിപത്യമാണ് എന്നൊക്കെ ആണ്. എന്നാൽ ഇത് പറയുന്നത് ഞങ്ങളുടെ വരവുകൊണ്ടു തൊഴില് നഷ്ടപ്പെട്ടു അധ്വാനിക്കാതെ രാജ്യം കൊള്ളയടിച്ചു ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം ഊറ്റിക്കുടിച്ചിരുന്നവരാണ്. രണ്ടു കാര്യങ്ങളാണ് ഇതിൽ മനസിലാക്കേണ്ടത്. ഈ ആരോപണങ്ങളെല്ലാം നില നിൽക്കുമ്പോളാണ് 2015 ൽ ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനാധിപത്യം എന്നാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സംവിധാനം.കഴിഞ്ഞ 73 വർഷമായി നില നിന്നിരുന്ന മൂന്നു ദേശീയ പാർട്ടികളെ നിലം പരിശാക്കികൊണ്ടു ഒരു പ്രസ്ഥാനത്തിൽ 19 ൽ 17 സീറ്റും നൽകി തിരഞ്ഞെടുക്കുക എന്ന് പറയുമ്പോൾ ഇവരീ പറയുന്ന ഏകാധിപത്യം ഒന്നും ജനങ്ങൾ എടുത്തിട്ടില്ല. ഇത് ഓരോ രാഷ്ട്രീയക്കാരുടെ ആരോപണം മാത്രമായാണ് ജനങ്ങൾ കണ്ടത്. ഇത് അഞ്ചു വർഷം മുന്നേയുള്ള കഥ. 5വര്ഷം ഞങ്ങൾ ഭരിച്ചു. ഞങ്ങൾ ഏറ്റെടുക്കുമ്പോൾ 39 ലക്ഷം രൂപ കടം ഉണ്ടായിരുന്ന പഞ്ചായത്താണ് അത്. എന്നാൽ ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വികസനങ്ങൾ നടന്ന പഞ്ചായത്ത് ആണ്. ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടും 13 കോടി 57 ലക്ഷം രൂപ മിച്ചം പിടിക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. അങ്ങനെ ഉള്ളൊരു പഞ്ചായത്ത് സമിതി വീണ്ടും ജനങ്ങളിലേക്ക് വരികയാണ്. ഈ തിരഞ്ഞെടുപ്പിൽ ഇതേ ആരോപണങ്ങൾ ഉയർന്നപ്പോളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്നിട്ടും മുന്നത്തെത്തതിനെക്കാൾ ഭൂരിപക്ഷത്തിൽ ജയിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ ഈ ആരോപണങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. അതിനെയൊക്കെ കാട്ടിൽ വലിച്ചെറിഞ്ഞുകൊണ്ടാണ് ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെയാണ് ജനാധിപത്യം നടന്നിരിക്കുന്നത്. കാരണം ഇതുവരെ രാജ്യത്തെ കൊള്ളയടിച്ചിരുന്നവരെ തുരത്തിയോടിച്ചുകൊണ്ടാണ് ട്വന്റി 20 എന്ന പ്രസ്ഥാനത്തെ സ്വീകരിച്ചിരിക്കുന്നത്.