GamesLatest NewsNationalNewsSports
വിടപറയല്‍ തോല്‍വിയിലൂടെ; മേരി കോം പരാജയം സമ്മതിച്ചു.
ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയില്‍ നിര്‍ണായകമായിരുന്നു മേരി കോം. ഇന്ത്യയുടെ അഭിമാന താരം. എന്നാല്‍ ഇന്ത്യയ്ക്ക് നിരാശയായി മേരി കോം പരാജിതയായി എന്ന വാര്‍ത്തയാണ് ടോക്യോ ഒളിംപിക്‌സില്‍ നിന്നും വരുന്നത്.
പ്രീ ക്വാര്‍ട്ടറിലാണ് താരം അടിയറവ് പറഞ്ഞത്. മത്സരത്തില്‍ 3-2ന് കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് മേരി കോം തോറ്റത്.
ആറ് വട്ടം ലോക ചാമ്പ്യയായ മേരി കോം മിന്റെ വിടപറയല്‍ കൂടിയായിരുന്നു ഇത്തവണത്തെ ടോക്ക്യോ.സ്വര്‍ണം എന്ന ഒറ്റ ലക്ഷ്യത്തിലാണ് താരം അംഗത്തട്ടിലിറങ്ങിയത് പക്ഷേ ഒടുവില്‍ തോല്‍വി സമ്മതിച്ചു പിന്മാറിയിരിക്കുന്നു.