ടോക്യോ: ഇത്തവണത്ത ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ വിലക്ക് അത്‌ലറ്റ് ബ്ലെസ്സിങ് ഒക്കാഗ്ബാരെയ്ക്. നൈജീരിയന്‍ അത്‌ലറ്റായ ഒക്കാഗ്ബാരെയുടെ ശരീരത്തില്‍ നിന്നും നിരോധിത പട്ടികകയിലുള്ള ഒരു വളര്‍ച്ചാ ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 19 നാണ് താരം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാത്. തുടര്‍ന്ന് പരിശോധന ഫലം വന്നതോടെ താരത്തെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് വിലക്കുകയായിരുന്നു.
നൈജീരിയയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കിയതായിരുന്നു താരത്തിന്റെ പ്രകടനം. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ സെമി ഫൈനല്‍ യോഗ്യത നേടിയ താരത്തിനെ വിലക്കിയതോടെ നൈജീരിയയുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.