CovidCrimeKerala NewsLatest NewsLaw,Local NewsPolitics
സൗജന്യ ഓണകിറ്റില്‍ അഴിമതി; പി ടി തോമസ് എം.എല്‍.എ
കൊച്ചി: ഓണകിറ്റില്‍ അഴിമതി നടന്നതായി പി ടി തോമസ് എംഎല്‍എ. ഓണകിറ്റില്‍ ഏലക്ക വാങ്ങിയതില്‍ സര്‍ക്കാര്‍ 8 കോടി അഴിമതി നടത്തിയതായാണ് പി ടി തോമസ് എംഎല്‍എ ആരോപിക്കുന്നത്.
ജൂലൈ അവസാനത്തോടെ ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 18 ന് മുന്‍പായി പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ മലയോരത്ത് സര്‍ക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണം മുടങ്ങിയിരിക്കുകയാണ്.
കിറ്റുകളില്‍ ഏലക്ക ഇല്ലാത്തതിനാലാണ് ഓണകിറ്റ് മുടങ്ങിയിരിക്കുന്നത്. അതെങ്ങനെയാണ് സംഭവിക്കുക എന്ന ചോദ്യമാണ് എംഎല്‍എ ഉന്നയിക്കുന്നത്.
ഇടനിലക്കാരെ നിര്‍ത്തിയാണ് ഇത്തവണ കര്‍ഷകരില്‍ നിന്നും ഏലം വാങ്ങിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ഒത്താശയോടെ അഴിമതി നടന്നിരിക്കുകയാണെന്നാണ് എംഎല്‍എ കുറ്റപ്പെടുത്തുന്നത്.