GamesLatest NewsNationalNewsWorld
ടോക്യോ ഒളിമ്പിക്‌സ്;ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റൗണ്ടിലേക്ക്
ടോക്യോ: ഒളിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റൗണ്ടിലേക്ക്. മണിക ബത്രയും സുതീര്‍ത്ഥ മുഖര്‍ജിയുമാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മണിക ബത്രയുടെ ജയം ആദ്യ രണ്ടു സെറ്റുകളിലും അനായാസ വിജയം നേടിയ താരം ബ്രിട്ടന്റെ ടിന്‍ ടിന്‍ ഹോയെയാണ് പരാജയപ്പെടുത്തിയത്. അതേസമയം സുതീര്‍ത്ഥ മുഖര്‍ജി സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്‌സ്‌ട്രോഗനെയാണ് വീഴ്തിയത്.
ഇന്ത്യയെ സംബന്ധിച്ച് വിജയപ്രതീക്ഷ നല്‍കിയ താരമാണ് ബത്രയെങ്കില്‍ ഒളിമ്പിക്‌സില്‍ തന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് സുതീര്‍ത്ഥ മുഖര്‍ജിയുടേത്.
രണ്ടാം റൗണ്ട് സിംഗിള്‍സില്‍ മണിക ബത്ര ഉക്രൈന്റെ മാര്‍ഗരിറ്റ പെസോട്സ്‌കയെ നേരിടുമ്പോള്‍ സുതീര്‍ത്ഥ മുഖര്‍ജി പോര്‍ച്ചുഗലിന്റെ ഫു യുവിനെയാണ് നേരിടേണ്ടത്.