Kerala NewsLatest NewsNationalUncategorized

ന്യൂമോണിയായെന്ന സംശയം; സുരേഷ് ഗോപി ചികിത്സയിൽ; വിശ്രമം വേണമെന്ന് നിർദേശിച്ച്‌ ഡോക്ടർ

തിരുവനന്തപുരം: ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ആണെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ബി ജെ പി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിട്ടായിരിക്കും പ്രഖ്യാപനം. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ശനിയാഴ്ച തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി ചേർന്നത്.

എന്നാൽ,എല്ലാ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. കെ സുരേന്ദ്രൻറെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button