അണ്ണാന്‍ കുഞ്ഞ് ക്യാമ്പെയ്‌ന് തുടക്കമായി
കൊച്ചി : കോവിഡ് പ്രതിരോധത്തിനായി കുട്ടികളുടെ കഴിവുകള്‍ കൂടി പ്രയോജനപ്പെടുത്താനായി ഒരുക്കുന്ന അണ്ണാന്‍ കുഞ്ഞ് ക്യാമ്പെയ്‌ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികാണ് ട്രെയിലര്‍ റിലീസ് നിര്‍വഹിച്ചത്.
ദേശീയ അവാര്‍ഡ് ജേതാവായ മാസ്റ്റര്‍ ആദിഷ് പ്രവീണ്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയ അണ്ണാന്‍ കുഞ്ഞ് ക്യാമ്പെയിനില്‍ കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും ഒപ്പം അവരുടെ കഴിവുകള്‍ കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ട്രെയിലര്‍ റിലീസ് ചടങ്ങില്‍ പ്രശസ്ത ബാലതാരങ്ങളായ വസുദേവ് സജി മാരാര്‍, മഞ്ചാടി, നെഹാന്‍ അംജത്ത്, ക്രിസ്റ്റീന്‍, ശ്രേയ ജയ്ദീപ്, മീനാക്ഷി തുടങ്ങിയവരെ അനുമോദിച്ചു. അതേസമയം അണ്ണാന്‍ കുഞ്ഞ് ക്യാമ്പെയിനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുരുന്നുകള്‍ ചില നിര്‍ദേശങ്ങള്‍ പാലിക്കണം.
കോവിഡിനെയും മറ്റു രോഗങ്ങളെയും തോല്പിക്കുന്നതിനെക്കുറിച്ചോ നമ്മുടെ കഴിവുകളൊക്ക നമുക്കു വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നുമൊക്കെയുള്ള നല്ല കാര്യങ്ങളെക്കുറിച്ചുള്ള ഗുണപാഠകഥകള്‍ പറയുന്ന മൂന്ന് മിനിറ്റില്‍ കൂടാത്ത വീഡിയോകള്‍ എന്ന മെയിലില്‍ അയച്ചു നല്‍കുക. അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന വീഡിയോ ക്യാമ്പെയിന്റെ ഭാഗമാക്കും.