ടോമിൻ ജെ.തച്ചങ്കരിക്ക് ഡി.ജി.പി ആയി സ്ഥാനക്കയറ്റം

ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നൽകി കൊണ്ട് സർക്കാർ ഉത്തരവായി. നിയമനം പിന്നീട് നൽകുന്നതാണ്. പൊലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി തച്ചങ്കരിക്ക് നൽകുമെന്നാണ് വിവരം. നിലവിൽ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയാണ് വഹിക്കുന്നത്. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി പദവിയിൽ നിന്നും ലോക്നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ. തച്ചങ്കരി.
റോഡ് സുരക്ഷാ കമ്മിഷണർ ശങ്കർ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്ക് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നാകുമെന്നാണ് വിവരം.
കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാൻസ്‌പോർട് കമ്മിഷണർ, അഗ്നിശമനസേനാ മേധാവി എന്നിങ്ങനെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.