വിഗ്രഹങ്ങളുടെ നിശബ്ദത ഇനിയും അനുവദിച്ച് കൊടുക്കരുത്, പാര്‍വതി തിരുവോത്ത്

മലയാള സിനിമാ ലോകത്തെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. ഇടവേള ബാബുവിനെതിരായ പ്രതിഷേധത്തില്‍ അമ്മയില്‍ നിന്നും രാജിവെച്ച പാര്‍വതിക്ക് വിമര്‍ശനങ്ങളേക്കാള്‍ ഏറെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം തന്നെ അമ്മയിലെ നായകന്‍മാരുമൊത്ത് ഇനി മുതല്‍ അഭിനയിക്കില്ല എന്നു കൂടി പറയാന്‍ പാര്‍വതി ആര്‍ജ്ജം കാണിക്കണം എന്നു തുടങ്ങി പാര്‍വതിക്കെതിരെയും ആള്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്. അമ്മയില്‍ അധികാരം ചില ആള്‍ക്കാരില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുയാണെന്നും പാര്‍വതി വ്യക്തമാക്കുന്നു.
സംഘടനയുടെ ജനറല്‍ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യു.സി.സിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാര്‍വ്വതി വ്യക്തമാക്കി.ഇപ്പോൾ ‘മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്. മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്. ‘വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്’,എന്നും പാർവ്വതി കൂട്ടിച്ചേർത്തു.മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് വളരെയധികം കെല്‍പുണ്ടെന്നും പാര്‍വതി പറഞ്ഞു.