കൊച്ചിയിലെ മല്‍സ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും, ബജറ്റിലെ പ്രഖ്യാപനങ്ങളിങ്ങനെ

ഡല്‍ഹി: ഇന്നത്തെ ബജറ്റ് മൊത്തത്തില്‍ രാജ്യത്തിന് ഊര്‍ജം പകരുന്നതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴില്‍ 15,000 സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുമെന്ന് ധനമന്ത്രി. 100 സൈനിക് സ്‌കൂളുകള്‍ കൂടി വരും. ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാലയ്ക്കു പദ്ധതി. 750 പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനം. ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി.
ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലാക്കും. കൊച്ചിയിലെ മല്‍സ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും. അസമിലെ തേയില തൊഴിലാളികള്‍ക്കായി 1,000 കോടി രൂപ വകയിരുത്തി. അസമിലെയും ബംഗാളിലെയും വനിതാ ശിശുക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. ബിപിസിഎല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരിവില്‍പന 202122 ല്‍ പൂര്‍ത്തിയാക്കും.
ഉജ്ജ്വല യോചന പ്രകാരം ദൗരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരു കോടി സ്ത്രീകള്‍ക്ക് കൂടി പാചകവാതകം സൗജന്യമായി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം.വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം കൊണ്ട് 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് തുകയാണ് നീക്കിവെച്ചത്. 1,10,055 കോടി രൂപ വകയിരുത്തിയത്. ഇതില്‍ 1,07,100 കോടി രൂപയും മൂലധനചെലവിനാണ് നീക്കിവെച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തും. 2022 മാര്‍ച്ചോടെ ഭാരത് മാല പദ്ധതിപ്രകാരം 8500 കിലോമീറ്റര്‍ റോഡ് കൂടി നിര്‍മ്മിക്കും. 11000 കിലോമീറ്റര്‍ ദേശീയ ഹൈവേ ഇടനാഴി പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
2025-26 ഓടെ ധനകമ്മി ജിഡിപിയുടെ അഞ്ചു ശതമാനമാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി . ബിപിസിഎല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരിവില്‍പന 2021-22 ല്‍ പൂര്‍ത്തിയാക്കും. ദേശീയ ഇലക്ട്രോണിക് വിപണിയിലേക്ക് രാജ്യത്തെ 1,000 മണ്ഡികളെ(കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രങ്ങള്‍) ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ബാങ്കുകളുടെ പുനര്‍മൂലധനത്തിനായി 20000 കോടി രൂപ. 8500 കിലോമീറ്റര്‍ റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു. 11,000 കിലോ മീറ്ററ് ദേശീയ പാത ഇടനാഴി ഭാരത് മാല പരിയോജന വഴി പൂര്‍ത്തിയാക്കും.
പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയ്ക്കായി നാഷണല്‍ ലാംഗ്വേജ് ട്രാന്‍സ്ലേഷന്‍ മിഷന്‍ ആരംഭിക്കും. നശിക്കുന്ന 22 പച്ചക്കറി ഉല്‍പന്നങ്ങളിലേക്ക് ഹരിത പദ്ധതി വിപുലീകരിക്കും.