സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്; അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യത
തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംഭവിച്ച വീഴ്ച റിപ്പോര്‍ട്ട് കമ്മീഷന്‍ ഇന്ന് സമര്‍പ്പിച്ചേക്കും. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
ഇവരുടെ തെളിവെടുപ്പില്‍ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നല്‍കിയതും ഗൗരവമുളളതാണ്്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന നടപടിയും കമ്മീഷന്റെ അന്തിമ നിഗമനവുമാകും ഇതില്‍ നിര്‍ണ്ണായകം.
സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ ജി.സുധാകരനെതിരെ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും,കെജെ തോമസുമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.
സംസ്ഥാന സമ്മേളനം മുതല്‍ ബ്രാഞ്ച് സമ്മേളനം വരെയുള്ള നടത്തിപ്പ് സംബന്ധിച്ചും ഇന്നത്തെ സെക്രട്ടറിയേറ്റില്‍ തീരുമാനമാകും. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതിയിലും ഈ വിഷയം ചര്‍ച്ച ചെയ്യും.