CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കറി മസാലയുടെ മറവിൽ ജനങ്ങളെ കഴുതയുടെ ചാണകം തീറ്റിച്ചു.

ആഗ്ര / കറി മസാലയുടെ മറവിൽ ജനങ്ങളെ കഴുതയുടെ ചാണകം തീറ്റിച്ചുവന്ന ഹിന്ദു യുവ വാഹിനി സംഘടനയുടെ നേതാവിനെ ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പോലീസ് അറസ്റ്റ് ചെയ്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002ൽ സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവ വാഹിനി സംഘടനയിലെ നേതാവായ അനൂപ് വർഷ്‌നിയാണ് അറസ്റ്റിലായത്. കഴുതയുടെ ചാണകവും ആസിഡും ഉപയോഗിച്ച് ഇയാൾ വ്യാജ കറി മസാലകൾ നിർമ്മിച്ച് ഏറെക്കാലങ്ങളായി വിൽപ്പന നടത്തി വരുകയായിരുന്നു. അതായത് ജനങ്ങളെ കഴുതയുടെ ചാണകം തീരിച്ചു വരുകയായിരുന്നു.

അനൂപിന്റെ ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി തുടങ്ങിയ കറി മസാലകൾ മായം കലർന്നതായി തെളി‌ഞ്ഞതിനെ തുടർന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴുതയുടെ ചാണകം, ഭക്ഷ്യയോഗ്യമല്ലാത്ത കൃത്രിമ നിറങ്ങൾ നൽകുന്ന വസ്തുക്കൾ, ആസിഡ്, ഉണക്കപ്പുല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് മസാലകൾ നിർമിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. കഴുതയുടെ ചാണകം ഉണക്കിപ്പൊടിച്ചായിരുന്നു ഉപയോഗിച്ചിരുന്നു ഫാക്ടറിയിൽ മസ്അലകൾ ഉണ്ടാക്കി വന്നിരുന്നത്. കറി മസാലകളുടെ 27 സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 300 കിലോഗ്രാമിലധികം മായം കലർന്ന കറി മസാലകൾ പൊലീസ് പിടിച്ചെടുക്കുകയും ഉണ്ടായി. പ്രാദേശികമായുള്ള കറിമസാലകളുടെ ബ്രാൻഡിൽ ആണ് ഈ വ്യാജ കറി മസാലകൾ പായ്ക്ക് ചെയ്തു വിപണിയിൽ എത്തിച്ചു വന്നിരുന്നത്. ലൈസൻസില്ലാതിരുന്നതിനാൽ ഫാകട്റി പൊലീസ് പൂട്ടിച്ചിട്ടുണ്ട്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button