Latest News

പുത്തയ കാര്‍ നിരത്തിലിറങ്ങും മുന്‍പ് അപകടം; ഡെലിവറിക്കിടെ രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് പതിച്ച് കാര്‍

പുത്തന്‍ കാര്‍ വാങ്ങി നിരത്തിലിറക്കും മുന്‍പ് അപകടം. ഡെലിവറിക്കിടെ രണ്ടാം നിലയിലെ ഷോറൂമില്‍ നിന്നാണ് കാര്‍ താഴേക്ക് പതിച്ചത്. ഹൈദരബാദിലെ അളകാപുരി ക്രോസ് റോഡിലെ ടാറ്റ ഷോറുമിലാണ് സംഭവം നടന്നത്. വാഹന ഉടമയ്ക്കും ഷോറൂമിന് താഴേയുണ്ടായിരുന്ന ഒരാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

കാറിനുള്ളിലുണ്ടായിരുന്ന വാഹന ഉടമ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റിയതാണ് അപകടത്തിന് കാരണമായത്. കാര്‍ താഴെ ഇറക്കാനായി നിര്‍മ്മിച്ച ഹൈഡ്രോളിക് റാംപിന് മുകളിലൂടെ കാര്‍ താഴേയ്ക്ക് കുത്തനെ വീഴുകയായിരുന്നു. പുതിയതായി വാങ്ങിയ ടാറ്റ ടിയാഗോ കാറിനേക്കുറിച്ച് കസ്റ്റമര്‍ എക്‌സിക്യുട്ടീവ് വിവരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ അപകടം വ്യക്താണ്. കാര്‍ തലകീഴായി മറിഞ്ഞതിനാല്‍ വാഹന ഉടമയെ വളരെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button