Latest NewsSports

രവീന്ദ്ര ജഡേജ ഇല്ലാത്തത് ഇംഗ്ലണ്ടിന്റെ മഹാഭാഗ്യം, തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് താരം മാര്‍ക്ക് ബുച്ചര്‍

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കാത്തത് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് മുന്‍ ഇംഗ്ലീഷ് താരം മാര്‍ക്ക് ബുച്ചര്‍. ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ശക്തി ഇന്ത്യന്‍ ടീമിന് നല്‍കുന്നുണ്ടെന്നും ബുച്ചര്‍ അഭിപ്രായപ്പെട്ടു.

‘ജഡേജയുടെ അഭാവം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് . ഇന്ത്യക്കൊപ്പം ഇപ്പോള്‍ ലോകോത്തര ബോളര്‍മാരുണ്ട്. എന്നാല്‍ ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നു.’ ബുച്ചര്‍ പറയുന്നു.

ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരക്കായി കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമ്ബരയില്‍ ഇരു ടീമും വലിയ തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത്. അതിനിടേയാണ് ഓസ്ട്രേലിയക്കെതിരെ പര്യടനത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേല്‍ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button