Editor's ChoiceKerala NewsLatest NewsLocal NewsNationalNews

നവംബര്‍ 26 ലെ പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രേഡ് യൂണിയനുകള്‍.

ന്യൂഡല്‍ഹി / കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ നവംബര്‍ 26 ന് ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ മാറ്റമി ല്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. പണിമുടക്ക് തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിക്കുക യായിരുന്നു. നവംബര്‍ 26നാണ് പൊതുപണിമുടക്ക് പ്രഖ്യാപി ച്ചിരിക്കുന്നത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എ.ഐ.യു.ടി. യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button