ഗതാഗതക്കുരുക്കിന് പരിഹാരം കാണണം; പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞ് ഹെെക്കോടതി
പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി താൽക്കാലികമായി നാലാഴ്ചത്തേക്ക്, തടഞ്ഞു. ഈ സമയത്തിനുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോടതി നിർദേശിച്ചു.
ദേശീയപാതയിലെ ഇടപ്പള്ളി–മണ്ണുത്തി ഭാഗത്ത് ഗതാഗതക്കുരുക്ക് തുടരുന്നതിനാൽ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
ഗതാഗതക്കുരുക്ക് ഏതാനും കിലോമീറ്റർ ഭാഗത്തേക്ക് മാത്രമാണെന്നും, ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിടുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ സർക്കാരിനുവേണ്ടി അറിയിച്ചു.
എന്നാൽ, ഗതാഗതക്കുരുക്ക് ഇപ്പോഴും ഗുരുതരമാണെന്ന് ഹർജിക്കാർ കോടതിയിൽ സൂചിപ്പിച്ചു.
തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് എന്നിവർ നൽകിയ ഹർജികളിലാണ് ബെഞ്ച് നടപടി സ്വീകരിച്ചത്. കരാർപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാതെ ടോൾ നിരക്ക് വർധിപ്പിച്ചതടക്കമാണ് ഹർജികളിൽ ചോദ്യം ചെയ്തിരുന്നത്.
Tag: Traffic congestion needs to be resolved; High Court temporarily stays toll collection in Paliyekkara